- Home
- News
അസ്സലാമുഅലൈക്കും,
ഞാൻ മുഹമ്മദ് സവാദ്. എൻ്റെ ഭാര്യ ആനിഷ. ഞങ്ങൾക് ഒരു കുഞ്ഞിന് വേണ്ടി 5 , 6 വർഷം പല ഹോസ്പിറ്റലുകളിൽ ട്രീറ്റ്മെന്റ് ചെയ്തിരുന്നു. എല്ലാതവണയും റിസൾട്ട് നെഗറ്റീവ് ആയിരുന്നു. വേദനയും, നിരാശയുമായി കഴിയുമ്പോളാണ് ക്രാഫ്റ്റ് ഹോസ്പിറ്റൽനെ കുറിച്ചു അറിയുന്നത്. ഞങ്ങൾ ആദ്യമായി വന്നപ്പോൾ ഈ ഹോസ്പിറ്റൽ ഒരു ഗൃഹാദുരത്വ്യമുള്ളതായി തോന്നി. ഡൊ. അഷ്റഫ് സാർ ഞങ്ങൾക് തന്ന വാക്ക് അന്ന് ഒരു അശരീരിയാണെങ്കിൽ, ഇന്ന് അത് യാഥാർഥ്യമായത് പടച്ചവന്റെ അനുഗ്രഹവും കരുണയുംകൊണ്ടാണ്. ഡൊ. നൗഷിൻ മാഡം ഒരു നിമിത്തമായി ഫാമിലി ഡോക്ടർ പോലെ വളരെ ക്ഷമയും, കരുതലുമായി ഒപ്പം ഉണ്ടായിരുന്നു. ഓരോന്നും ചോദിച്ചു മനസ്സിലാക്കി ഞങ്ങളെ ചികിൽസിച്ചു. പോസിറ്റീവ് ആയി അവിടെ നിക്കുമ്പോൾ PRO ചിത്തിര, ഹണി, പ്രത്ത്യേകിച്ചു സിസ്റ്റർമാർ റംസി, രാഖി, രമ്യ, സാജിത ദിവസവും വന്നു സുഖവിവരങ്ങൾ അനേഷിക്കുമ്പോൾ ഒരു സഹോദരബന്ധത്തെ അനുസ്മരിപ്പിച്ചു. അതൊന്നും വാക്കുകളിൽ ഒതുക്കാവുന്നതല്ല. എനിക്ക് എത്രപറഞ്ഞാലും മതിവരില്ല (പറയാൻ വാക്കുകൾ ഇല്ല) അത് പോലെ ആണ് എല്ലാ സിസ്റ്റർമാരും, സ്റ്റാഫും, വാച്ച്മാനും, എന്തിനു ക്ലീനിങ് ടീം അടക്കം ഒരു സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. അങ്ങനെ ഇത്രയും പ്രയാസമേറിയ ഈ പ്രക്രിയ (IVF -ICSI ) വളരെ ലളിതമായ രീതിയിൽ, കുറഞ്ഞ ചെലവിൽ അതിനൂതനമായ എല്ലാ സൗകര്യങ്ങളും, പുതിയ പുതിയ ടെക്നോളജിയും ആയി ഒരു ഹോസ്പിറ്റൽ, എന്നതിലുമുപരി ഡോക്ടർ പറഞ്ഞവാക്ക് "100 % നിങ്ങളുടെ രക്തത്തിൽ പിറന്ന കുഞ്ഞിനെ കിട്ടാൻ ഞങ്ങൾ കൂടെയുണ്ട്". പടച്ചവൻ ഒരു കുഞ്ഞിനെ നിർമിക്കാനുള്ള പ്രക്രിയയാണ് എല്ലാ തരത്തിലും ക്രാഫ്റ്റ് ഹോസ്പിറ്റൽ അർപ്പണബോധമുള്ള ഡൊ. അഷ്റഫ് സാർ, ഡൊ. നൗഷിൻ മാഡം, ക്രാഫ്റ്റ് ഹോസ്പിറ്റലും നൽകിയ ടീം വർക്കിന് എല്ലാത്തരത്തിലും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനയും.
Book Your Appointment @ Virtual OPD
Director & Sr.Consultant in Reproductive Medicine
MD(OBG), MRCOG(UK), MRCP(IE), FRM
Director, Reproductive Medicine Unit, ART Consultant
MD,DNB , MRCOG (UK)