Quick Contact

Blog

General - 21 Apr 2020

Diagnosis and treatment


Author: Prof. Dr. C. Mohamed Ashraf [MD, DGO, DPS (Germany)]

രോഗനിർണയവും ചികിത്സയും
സ്ത്രീ വന്ധ്യത

കൃത്യമായി നിർവഹിക്കപ്പെടുന്ന ശരീരപരിശോധന, യോനീനാളത്തിന്റെ സ്കാൻ എന്നിവയിലുടെ, സ്ത്രീജനനേന്ദ്രിയ ഭാഗങ്ങളുടെ അവസ്ഥകൾ മനസ്സിലാക്കാം. അവയ്ക്ക് ആരോഗ്യപരമായ തകരാറുകൾ ഒന്നുമില്ലെങ്കിൽ അടുത്തതായി നടത്തുന്ന പരിശോധന അണ്ഡോല്പാദനം ക്രമമാണോ എന്നറിയുന്നതിനുള്ള തുടർച്ചയായ സ്കാനിങ്ങുകളും ഹോർമോൺ ടെസ്റ്റുകളുമാണ്. ഇവയിലുടെ കൃത്യമായ പരിശോധനാഫലങ്ങൾ ലഭിക്കും. വീണ്ടും പരിശോധനകൾ ആവശ്യമായി വന്നാൽ അണ്ഡവാഹിനിക്കുഴലകളുടെ കാര്യക്ഷമത പരിശോധിക്കുകയാണ് ചെയ്യുക, Past Coital Test അഥവാ PCT എന്നറിയപ്പെടുന്ന പരിശോധനയാണ് പിന്നീട് നിർവ്വഹിക്കപ്പെടുന്നത്. സ്ത്രീ ശരീരത്തിലെ ബീജാണുക്കളുടെ നിലനിൽപ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് PCT. ശാരീരിക തകരാറുകൾ എന്തെങ്കിലും അടിവയറിൽ ഉണ്ടെങ്കിൽ ലാപ്രോസ്കോപ്പിക് സർജറിയിലൂടെ അത് പരിഹരിക്കേണ്ടിവരും.

എൻഡോമെട്രിയോസിസ്

സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമായിത്തീരുന്നവയിൽ സുപ്രധാനമായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. മരുന്നുകൊണ്ടും സർജറി കൊണ്ടും ചികിത്സയ്ക്കു വിധേയമാക്കിയാലും 50% പേരിലും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്. ഗർഭപാത്രത്തിന്റെ ഉൾവശത്തെ പൊതിഞ്ഞിരിക്കുന്നതും ഓരോ മാസവും ആർത്തവ ചക്രത്തിനിടയിൽ രൂപം കൊള്ളുകയും.  പൊഴിഞ്ഞുപോകുകയും ചെയ്യുന്ന എൻഡോമെട്രിയം കലകൾക്കു സമാനമായ കലകൾ ഗർഭപാതത്തിന് പുറത്ത്, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡനാളികൾ മുതലായ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഈ കലകൾ മുഴകളായും വളർച്ചകളായും പറ്റിപ്പിടിക്കുകയും ഗർഭധാരണത്തിന് തടസ്സമായിത്തീരുകയും ചെയ്യുന്നു. അണ്ഡോല്പാദന ത്തിലുണ്ടാകുന്ന കുറവ്, ആർത്തവ കാലത്ത് ഉണ്ടാകുന്ന കഠിനമായ വേദന, ശക്തിയായ രക്തസ്രാവം, ലൈംഗികബന്ധത്തിലേർപ്പെടുവാൻ പോലും കഴിയാത്ത വിധത്തിലുള്ള വേദന എന്നീ അവസ്ഥകൾ ഇതുമുലം സംജാതമാകുന്നു. എൻഡോമെട്രിയോസ് മൂലമുണ്ടാകുന്ന കഠിനമായ വേദന സഹിക്കുവാൻ കഴിയാതെ പലരോഗികളും ഗർഭാശയം എടുത്തുകള യുന്ന ചികിത്സയ്ക്കുപോലും വിധേയരാകാറുണ്ട്. തുടക്കത്തിലേ രോഗ നിർണ്ണയം നടത്തുകയും ശരിയായ ചികിത്സകൾ നൽകുകയും ചെയ്താൽ പലരിലും രോഗശമനം ഉണ്ടായി കാണുന്നുണ്ട്. കൗമാരകാലാരംഭത്തിൽ തന്ന വേദനയോടുകൂടിയ ആർത്തവചകമാണ് ഉണ്ടാകുന്നതെങ്കിൽ അത് എൻഡോമെട്രിയോസിസ്സിന്റെ ലക്ഷണമാകാം. പ്രാരംഭകാലത്ത് തന്നെ ഉചി തമായ ചികിത്സകൾ സ്വീകരിക്കുക എന്നതാണ് ഇതിന് ഉചിതമായൊരു പ്രതിവിധി. കഠിനമായ വേദനയോടുകൂടിയ ശക്തമായ രക്തസ്രാവം നീണ്ടു നിൽക്കുന്ന ആർത്തവകാലം, എപ്പോഴും മൂത്രവിസർജനത്തിനുള്ള തോന്നൽ, മലബന്ധവും രക്തസ്രാവവും നടുവിന് കീഴ്ഭാഗത്ത് അനുഭവപ്പെടുന്ന വേദന മുതലായവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ചില അവസരങ്ങളിൽ  എടുത്തു പറയാൻ കഴിയുന്ന രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.  എൻഡോമെട്രിയോസിസ്സിൽ രോഗാവസ്ഥയും രോഗലക്ഷണങ്ങൾ പരസ്പര ബന്ധിതമാകണമെന്നുമില്ല.

ഇത്തരം രോഗലക്ഷണങ്ങളുള്ള സ്ത്രീകൾ നിരന്തരമുളള ലാപ്രോസ്കോപ്പിക് സർജറികൾക്ക് വിധേയമാക്കപ്പെടുന്നതായാണ് ഇന്ന് കാണുന്നത്. അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടെയുമല്ല ഈ സർജറികൾ നിർവ്വഹിക്കപ്പെടുന്നതെങ്കിൽ ആയിരക്കണക്കിന് അണ്ഡങ്ങളെ നശിപ്പിക്കുന്നവയായി അവ മാറാം എന്ന സത്യം എപ്പോഴും ഓർത്തിരിക്കണം. രണ്ടോ മൂന്നോ ലാപ്രോസ്കോപ്പികൾക്കുശേഷം നിത്യവന്ധ്യത ബാധിക്കുന്ന ദൗർഭാഗ്യവതികളും ഉണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് വോൾഡ് എൻഡോമെട്രിയോസിസ്സ്
 അസോസിയേഷൻ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ  എൻഡോമെട്രിയോസിസ്സിനുള്ള ശസ്ത്രക്രിയ ചെയ്യാവു എന്ന് നിർബന്ധിക്കുന്നത്. എൻഡോമെട്രിയോസിസ്സിനുവേണ്ടി നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയരായ ഭൂരിപക്ഷം സ്ത്രീകളിലും കൃത്രിമഗർഭോല്പാദന ചികിത്സ പരാജയമടയുന്നു എന്ന യാഥാർത്ഥ്യം കൂടെ ഇതോടൊപ്പം ചേർത്തുവെക്കേണ്ടതുണ്ട്.

താളം തെറ്റിയ അണ്ഡോല്പാദനം (Anovolation)

ചില സ്ത്രീകളിൽ ആർത്തവ ചക്രത്തിൽ അണ്ഡോല്പാദനം സുഗമമായി നടക്കാത്ത അവസ്ഥ ഉണ്ടാകാം. ഓവറികളിൽ നിന്ന് oocyte വിടുതൽ ചെയ്യപ്പെടാതെ വരുമ്പോഴാണ് അണ്ഡോല്പാദനം നടക്കാതെ വരുന്നത്.  എന്നാൽ എല്ലാ ആർത്തവചക്രത്തിലും  അണ്ഡോല്പാദനം നടക്കാത്ത സ്ത്രീകൾക്ക് ആർത്തവ വിരാമം ആയി എന്ന് കരുതേണ്ടണ്ടതില്ല. ക്രമം തെറ്റിയുള്ള അണ്ഡോല്പാദനം സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധാരണ കാരണമായി കാണപ്പെടുന്നു.

Write a Comment

YOUR DAILY UPDATES

Subscribe now. We’ll make sure you
never Miss a thing